G
Author
Gramika Team
Published
May 13, 2026

ജനറൽ ആശുപത്രിയിൽ ഭീതി വിതച്ച് കാട്ട്പന്നി
തലശ്ശേരി: ജനറൽ ആശുപത്രിക്കകത്ത് കാട്ട് പന്നിയെ കണ്ട് പരിഭ്രാധരായി അധികൃതരും സെക്യൂരിറ്റിക്കാരും. ആശുപത്രി പരിസരത്ത് നിന്നും തെരുവ് നായ്ക്കളുടെ നിലക്കാത്ത കുര കേട്ടാണ് സാമൂഹ്യ പ്രവർത്തകനായ മൺസൂർ മട്ടാമ്പ്രവും സുഹൃത്തും എത്തിയത്. ഇവരെകണ്ടതോടെ കാട്ട് പന്നി മൂപ്പന്‍സ് റോഡിലൂടെ ഓടി ജനറല്‍ ആശുപത്രി കോംപൗണ്ടിനുള്ളിലേക്ക് കയറുകയായിരുന്നു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി. ടോര്‍ച്ച് തെളിയിച്ചതോടെ പന്നി പരിഭ്രമിച്ച് ഓടിനടക്കാന്‍ തുടങ്ങി.രണ്ട് മണിക്കൂര്‍ പരിശ്രമത്തിന് ശേഷമാണ് ആശുപത്രി കോബാണ്ടില്‍ നിന്ന് കാട്ട് പന്നി പുറത്തേക്ക് ഓടി രക്ഷ പ്പെട്ടത്.അവിടെ നിന്ന് ഇറങ്ങി ഓടിയ പന്നി ട്രാഫിക്ക് പോലിസ് സ്റ്റേഷന് സമീപത്ത് കൂടി ഓടത്തില്‍ പള്ളിയുടെ കാട് പിടിച്ച സ്ഥലത്തേക്ക് ഓടിക്കയറി. പന്നിശല്യം നഗരത്തില്‍ വര്‍ധിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുക്കാർ.