G
Author
Gramika Team
Published
March 13, 2026

ജനനായകന് തിരിച്ചടി: ഒടിടി കരാറിൽ നിന്ന് ആമസോൺ പിൻമാറിയതായി റിപ്പോർട്ട്
വിജയ് ആരോധകർ ആവേശപൂർവം കാത്തിരിക്കുന്ന സിനിമയാണ് ‘ജനനായകൻ’. ടിവികെ നേതാവ് കൂടിയായ വിജയിയുടെ അവസാന ചിത്രമാണെന്ന് പറയപ്പെടുന്ന ഈ ചിത്രം സെൻസർ ബോർഡിന്റെ നൂലാമാലകളിൽ കുടുങ്ങിക്കിടപ്പാണ്. ഇപ്പോഴിതാ സിനിമ വീണ്ടും തിരിച്ചടി നേരിട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജനനായകന്റെ’ ഒടിടി സ്ട്രീമിങ് കരാർ റദ്ദാക്കിയെന്നാണ് ഏറ്റവും പുതിയ വിവരം. ആമസോൺ ആയിരുന്നു ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരുന്നത്. എന്നാലിപ്പോൾ കരാറിൽ നിന്ന് ആമസോൺ പ്രൈം പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ.