G

Author

Gramika Team

Published

July 2, 2026

ജനകീയ ഡോക്ടർ ദമ്പതികൾക്ക് സുഹൃത്ത് വേദിയുടെ സ്നേഹാദരം.

ജനകീയ ഡോക്ടർ ദമ്പതികൾക്ക് സുഹൃത്ത് വേദിയുടെ സ്നേഹാദരം.

തലശ്ശേരി: തലശ്ശേരിയുടെ ജനകീയ ഡോക്ടർ ദമ്പതികൾക്ക് ‘തലശ്ശേരി സുഹൃത്ത് വേദി’യുടെ സ്നേഹാദരം. കഴിഞ്ഞ 46 വർഷങ്ങളായി തലശ്ശേരിയിലെ ആരോഗ്യമേഖലയിൽ സമാനതകളില്ലാത്ത സേവനം അനുഷ്ഠിക്കുന്ന ജനകീയ ഡോക്ടർമാരായ ഡോ. പി. ജെ. സെബാസ്റ്റ്യൻ, ഡോ. ഫിലോമിന സെബാസ്റ്റ്യൻ എന്നിവരെ ഡോക്ടേഴ്സ് ദിനത്തിൽ 'തലശ്ശേരി സുഹൃത്ത് വേദി' ആദരിച്ചു. നമ്മുടെ നാടിന്റെ ആരോഗ്യസംരക്ഷണത്തിനായി അക്ഷീണം പ്രയത്നിക്കുന്ന ഡോക്ടർ ദമ്പതികളോടുള്ള നന്ദിസൂചകമായാണ് ഈ സ്നേഹാദരവ് സംഘടിപ്പിച്ചത്. ഡോക്ടറുടെ വസതിയിൽ  നടന്ന ചടങ്ങ് ബിഷപ്പ് വള്ളോപള്ളി ഫൗണ്ടേഷൻ ചെയർമാൻ മാത്യു എം.കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. എഴുപതുകളിൽ ഇന്നത്തെ രീതിയിലുള്ള വികസനങ്ങളൊന്നും എത്തിച്ചേരാത്ത മലയോര മേഖലയിലെ പാവപ്പെട്ട രോഗികൾക്ക് വലിയൊരു ആശ്വാസവും ആശ്രയവുമായിരുന്നു ഡോ. പി. ജെ. സെബാസ്റ്റ്യനും ഡോ. ഫിലോമിന സെബാസ്റ്റ്യനുമെന്ന് അദ്ദേഹം അനുസ്മരിച്ചു. ​ചൂരായി ചന്ദ്രൻ അധ്യക്ഷനായി  ചടങ്ങിൽ ഡോക്ടർ ദമ്പതികളെ പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരസമർപ്പണം നടത്തുകയും ചെയ്തു.  തലശ്ശേരിയുടെ എരഞ്ഞോളി പഞ്ചായത്ത് അംഗം സുശീൽ ചന്ദ്രോത്ത്, ഡോ. ജീന ജോ സെബാസ്റ്റ്യൻ, മാധ്യമ പ്രവർത്തകൻ വി. കെ. ജയന്തൻ, ലയൺസ് ക്ലബ് ഇന്റർനാഷണൽ ആരോഗ്യ വിഭാഗം ജില്ലാ കോഡിനേറ്റർ സെൻസെയ് സി. എൻ. മുരളി തുടങ്ങിയവർ ഉപഹാരങ്ങൾ കൈമാറി. ഹോക്കി അസോസിയേഷൻ സെക്രട്ടറി കെ. വി. ഗോകുൽ ദാസ്, സി. പി. പ്രസീൽ ബാബു എന്നിവർ സംബന്ധിച്ചു

Share Article