G

Author

Gramika Team

Published

May 25, 2026

ചെന്നൈയെയും ‘ഓവർടേക്ക്’ ചെയ്ത് സീസൺ അവസാനിപ്പിച്ച് ഡൽഹി

ചെന്നൈയെയും ‘ഓവർടേക്ക്’ ചെയ്ത് സീസൺ അവസാനിപ്പിച്ച് ഡൽഹി

കൊൽക്കത്ത ∙ രാജസ്ഥാൻ റോയൽസ് പ്ലേഓഫ് ഉറപ്പിച്ചതോടെ അപ്രസക്തമായ ഐപിഎൽ സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 40 റൺസ് വിജയം. ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 18.4 ഓവറിൽ 163 റൺസിന് ഓൾഔട്ടായി. ജയത്തോടെ 14 പോയിന്റുമായി ‍ഡൽഹി ആറാം സ്ഥാനത്തേയ്ക്കു കയറി സീസൺ അവസാനിപ്പിച്ചു. കൊൽക്കത്ത ഏഴാമതായപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് എട്ടിലേക്ക് താഴ്ന്നു. മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ അജിൻക്യ രഹാനെ (39 പന്തിൽ 63), റോവ്‍മൻ പവൽ (21 പന്തിൽ 29), മനീഷ് പാണ്ഡെ (16പന്തിൽ 25), ഫിൻ അലൻ (13 പന്തിൽ 20) തുടങ്ങിയവർ പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്താനായില്ല.

Share Article