G

Author

Gramika Team

Published

June 12, 2026

ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണ കൊറിയ

ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണ കൊറിയ

മെക്‌സിക്കോ: ഒരു ഗോളിന് പിന്നിലായിട്ടും തളരാതെ മുന്നേറി കൊറിയന്‍ കരുത്തില്‍ ചെക്ക് റിപ്പബ്ലിക് വീണു. സണ്ണും കൂട്ടരും വിജയഭേരി മുഴക്കി. യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ കൊറിയ ലോകകപ്പിലെ ആദ്യ മത്സരത്തിലും ജയിച്ചുകയറി. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം കൊറിയ ആക്രമണഫുട്‌ബോളാണ് കാഴ്ചവെച്ചത്. ലോകകപ്പിൽ ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

Share Article