G

Author

Gramika Team

Published

March 24, 2026

ചൂട് 3 ഡിഗ്രിവരെ ഉയരും; അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ്

ചൂട് 3 ഡിഗ്രിവരെ ഉയരും; അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 2 മുതൽ 3 വരെ ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . മാർച്ച് 23 മുതൽ 26 വരെ പാലക്കാട്, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37 സെൽഷ്യസ് വരെയും ഉയർന്നേക്കും. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36° സെൽഷ്യസ് വരെയും ഉയരാനിടയുണ്ട്.

Share Article