G

Author

Gramika Team

Published

June 11, 2026

ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

വലിയ വെളിച്ചം: ചെറുവാഞ്ചേരി റോഡിൽ ചീരാറ്റയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വളവോട് കൂടിയ ഇറക്കത്തിലാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്ന അപകടം. വലിയ വെളിച്ചം ഭാഗത്ത് നിന്നും ചെറുവാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. വളവോട് കൂടിയ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപെട്ട ലോറി സമീപത്തെ പറമ്പിലേക്ക് പാഞ്ഞ് കയറി മറിയുകയായിരുന്നു. പ്രദേശത്ത് സമാനമായ അപകടങ്ങൾ പതിവാണെന്ന് പാട്യം പഞ്ചായത്ത് അംഗ സൗദ ഖാലിദ് പറഞ്ഞു.

Share Article