G
Author
Gramika Team
Published
April 29, 2026

ഗ്യാസ് ബുക്കിങ്ങിൽ മെയ് 1 മുതൽ അടിമുടി മാറ്റം
ഡൽഹി: പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പാചകവാതക പ്രതിസന്ധിക്ക് പിന്നാലെ ഗ്യാസ് ബുക്കിങ്ങിലും അടിമുടി മാറ്റം. മെയ് 1 മുതൽ രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിങ്, ഡെലിവറി രീതികൾ, വിലനിർണ്ണയം എന്നിവയിൽ വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. ആഗോള ഊർജ വിപണിയിലുണ്ടായ അനിശ്ചിതത്വം കണക്കിലെടുത്ത് എണ്ണക്കമ്പനികൾ വിതരണ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടികൾ. ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയും പുതിയ ഡെലിവറി, ബുക്കിങ് നിയമങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.