G
Author
Gramika Team
Published
June 24, 2026

ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ ഇന്നു മുതൽ വിതരണം ചെയ്യും. ആകെ 51.7ലക്ഷം പേർക്കാണ് 2000 രൂപ വീതം പെൻഷൻ കിട്ടുക. ഇതിനായി 1080 കോടിയാണ് അനുവദിച്ചത്. ജൂലായ് മൂന്നിന് മുമ്പ് വിതരണം പൂർത്തിയാക്കും. വിവിധ ക്ഷേമ നിധി ബോർഡുകളിലെ പെൻഷനും ഇന്നു മുതൽ നൽകും. ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാനായി 128.59 കോടിയും സംസ്ഥാന ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.