G

Author

Gramika Team

Published

March 24, 2026

ക്ഷാമത്തിന് നേരിയ ആശ്വാസം; എൽപിജിയുമായി രണ്ട് കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്

ക്ഷാമത്തിന് നേരിയ ആശ്വാസം; എൽപിജിയുമായി രണ്ട് കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്

ന്യൂഡൽഹി: പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകർന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്. ഹോർമുസ് കടലിടുക്ക് കടന്നാണ് കപ്പലുകൾ എത്തുന്നത്. ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ രണ്ട് കപ്പലുകളാണ് വരുന്നത്. നിലവിലെ സ്ഥിതി ഉടൻ മറികടക്കാൻ സാധിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.സംഘർഷത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചിരിക്കുകയായിരുന്നു. . എന്നാൽ, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇറാൻ ഉണ്ടാക്കിയ ധാരണപ്രകാരം ഈ രാജ്യങ്ങളിലെ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകിയിരുന്നു.

Share Article