G

Author

Gramika Team

Published

May 12, 2026

കോഴിക്കോട്ട് വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വീട് തകർന്നു; വീട്ടുകാർക്ക് പരിക്ക്

കോഴിക്കോട്ട് വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വീട് തകർന്നു; വീട്ടുകാർക്ക് പരിക്ക്

കോഴിക്കോട്: കക്കോടിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വീട്ടുകാർക്ക് പരിക്കേറ്റു. കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശി പിലാകാട്ടിൽ അനിൽകുമാറിന്റെ വീടാണ് മരം വീണ് തകർന്നത്. അനിൽകുമാറിന്റെ ഭാര്യയും അമ്മയും അടക്കം ആറുപേർക്ക് പരിക്കേറ്റു. ഓടും കല്ലും വീണ് ആറാം ക്ലാസ് വിദ്യാർഥിയുടെ കാലൊടിഞ്ഞു. തലക്കും മുഖത്തും പരിക്കേറ്റ മറ്റ് കുടുംബാ​ഗങ്ങൾ മെ‍ഡിക്കൽ കോളജിൽ ചികിത്സ തേടി. വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലുമാണ് വീടിന് സമീപത്തെ പനമരം കടപുഴകിയത്.

Share Article