G

Author

Gramika Team

Published

June 5, 2026

കൊട്ടിയൂർ വൈശാഖ മഹോത്സവം: എണ്ണ ഇളനീർ സംഘം പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖ മഹോത്സവം: എണ്ണ ഇളനീർ സംഘം പുറപ്പെട്ടു

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി എണ്ണ ഇളനീർ സംഘം പുറപ്പെട്ടു.എരുവട്ടിത്തണ്ടയാൻ തട്ടാലിയത്ത് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എരുവെട്ടിക്കാവ് വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും വെള്ളിയാഴ്ച രാവിലെ കൊട്ടിയൂർ സന്നിധിയിലേക്ക് പുറപ്പെട്ടത്. വീരഭദ്ര കോലധാരി യുടെ അകമ്പടിയോടെയാണ് സംഘത്തിന്റെ യാത്ര. ദക്ഷിണ സ്വീകരിച്ച് പരസ്പരം വെറ്റില വെച്ച് അനുഗ്രഹം തേടിയ ശേഷമാണ് സംഘം യാത്രതിരിച്ചത്. ചെമ്പ് കുടത്തിൽ എണ്ണയും തൃക്കൈക്കുടയും ചൂരൽ മുദ്രയും ഇളനീർ കാവുകളുമായി വീരഭദ്ര കോലധാരിയുടെ അകമ്പടിയോടെയാണ് സംഘത്തിന്റെ യാത്ര വള്ള്യായി അഞ്ഞൂറ്റാൻ സ്ഥാനികൻ ദിലീപ് കുമാറാണ് വീരഭദ്ര കോലധാരി. കോട്ടയം ബാക്ക പത്മനാഭൻ, ബൈജേഷ് എന്നിവർ കുറുങ്കുഴലുമായും മുന്നൂറ്റാൻ സ്ഥാനികൻ സഹജൻ,സുരേഷ് എന്നിവർ പാണിയുമായും സംഘത്തിനൊപ്പമുണ്ട്. ഇളനീർ വെപ്പ് നടക്കുന്ന ഞായറാഴ്ച രാത്രി സംഘം കൊട്ടിയൂരിലെത്തും.തിങ്കളാഴ്ചയാണ് ഇള നീരാട്ടം.

Share Article