G
Author
Gramika team
Published
March 19, 2026

കേരളത്തിൽ ചിക്കൻപോക്സ് പടരുന്നു;
സംസ്ഥാനത്ത് ചിക്കൻ പോക്സ് പടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്നും രോഗം പകരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വാകരിക്കണമെന്നും നിർദ്ദേശമുണ്ട്. . കഴിഞ്ഞ ഒന്നര മാസത്തിനിടെ 5791പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കാലാവസ്ഥാ വ്യതിയാനമാണ് രോഗം പകരാൻ കാരണമെന്ന് ആരോഗ്യ പ്രവർത്തകർ വിലയിരുത്തി. വാരിസെല്ല സോസ്റ്റർ എന്ന വൈറസ് ആണ് ചിക്കൻ പോക്സിന് കാരണമാകുന്നത്. . തണുപ്പ് കാലത്ത് നിന്ന് ചൂടുകാലത്തേക്ക് കടക്കുമ്പോഴാണ് രോഗം വ്യാപിക്കുന്നത്. കുത്തിവെപ്പ് എടുക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗം. വരും ദിവസങ്ങളിൽ രോഗവ്യാപനം ഇനിയും വർധിക്കാനാണ് സാധ്യത.
രോഗം ബാധിച്ചാൽ ഉടൻ വൈദ്യ സഹായം തേടുകയും ഡോക്ടർമാരുടെ നിർദേശം സ്വീകരിക്കുകയും വേണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, , മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയിലുളളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.