G
Author
Gramika Team
Published
June 2, 2026

കെ ഒ പ്രശാന്ത് സ്മാരക മാധ്യമ അവാർഡ് പി പി ശശീന്ദ്രന് കൈമാറി.
കണ്ണൂർ: കേബിൾ ടിവി ഓപ്പറേറ്റേർസ് അസോസിയേഷൻ്റെയും ഗ്രാമിക ടിവി മുൻ എംഡിയും(സി ഒ എ), കണ്ണൂർ വിഷൻ്റെയും നേതൃനിരയിൽ പ്രവർത്തിച്ച കെ ഒ പ്രശാന്തിൻ്റെ ഒന്നാം ചരമ വാർഷികത്തിൻ്റെ ഭാഗമായി കണ്ണൂർ വിഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം മാതൃഭൂമി ഡപ്യൂട്ടി എഡിറ്റർ പി പി ശശീന്ദ്രന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ കൈമാറി. മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരമാണിത്. കണ്ണൂർ ഗ്രാൻ്റ് ബിനാലെയിൽ നടന്ന ചടങ്ങിൽവെച്ച് കേബിൾ ടിവി മേഖലയിൽ മികച്ച റിപ്പോർട്ടിനുള്ള പുരസ്കാരം അകക്കണ്ണിൻ്റെ വെളിച്ചം എന്ന സ്റ്റോറിക്ക് ഹൈവിഷൻ ചാനലിലെ ഉന്മേഷ് പായത്തിനും, ക്യാമറമാനുള്ള പുരസ്കാരം സീൽ ടി വി യിലെ ഷാജി കീഴറക്കും വിഷ്വൽ എഡിറ്റിംഗ് പുരസ്കാരം
പയ്യന്നൂർ നെറ്റ് വർക്ക് ചാനലിലെ യു.എം.സുജിത്തിനും സമ്മാനിച്ചു. സീൽ ടി വി യിലെ ലിജിത ജനാർദ്ദനന് ജൂറിയുടെ പ്രത്യേക പുരസ്കാരവും നൽകി. നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ സി ഒ എ ജില്ലാ പ്രസിഡണ്ട് സണ്ണിസബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി എം ആർ രജീഷ് സ്വാഗതം പറഞ്ഞു. പ്രജേഷ് അച്ചാണ്ടി, നവാസ് മേത്തർ, യു.ബാബു ഗോപിനാഥ് , പി എസ് സിബി എന്നിവർ സംസാരിച്ചു.