G

Author

Gramika Team

Published

July 10, 2026

കെജിഡിഎ: അമ്പത്തി ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

കെജിഡിഎ: അമ്പത്തി ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

കണ്ണൂർ: കേരള ഗവ: ഡ്രൈവേഴ്സ് അസോസിയേഷൻ അമ്പത്തി ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. നവനീതം ഓഡിറ്റോറിയത്തിൽ പതാക ഉയർത്തിയതോടെയാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കമായത്. കോർപറേഷൻ മേയർ അഡ്വ:പി ഇന്ദിര സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാനും സി പി ഐ ജില്ലാ സെക്രട്ടറിയുമായ സി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ചെയർമാൻ മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ജി രമേശ്,എൻ ജി ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി എസ് ഉമാശങ്കർ , സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി റഫീഖ് വി സി ,എൻ ജി ഒ സംഘ് സംസ്ഥാന ട്രഷറർ സജീവൻ ചാത്തോത്ത്, എൻ ജി ഒ സെന്റർ സംസ്ഥാന സെക്രട്ടറി വിനിൽകുമാർ പി, കെ ജി ഡി എ സംസ്ഥാന സെക്രട്ടറി അശോകൻ ഒ , സുശീലൻ കെ, സിദ്ധാർത്ഥ് കെ തുടങ്ങിയവർ സംസാരിച്ചു.

Share Article