G

Author

Gramika Team

Published

February 25, 2026

കൂത്തുപറമ്പ്  നിർമ്മ ലഗിരികോളേജിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്  ദാരുണാന്ത്യം.

കൂത്തുപറമ്പ് നിർമ്മ ലഗിരികോളേജിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

കൂത്തുപറമ്പ്: നിർമ്മ ലഗിരികോളേജിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോട്ടയം മലബാർ പൂളബസാർ ചെട്ടിയാം വീട്ടിൽ  ആരോമലാണ്( 26) മരിച്ചത്.അപകടത്തിൽ ഒരു കാൽനടയാത്രക്കാരനും പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 7:30 ഓടെയായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്ത് നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആരോമലിനെ ഉടൻ കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഹനൻ - രാജശ്രീ ദമ്പതികളുടെ മകനാണ്. അംന സഹോദരിയാണ്. പരിക്കേറ്റ കാൽ നടയാത്രക്കാ രൻ വിൻസെന്റ് കണ്ണൂരിലെ സ്വകാര്യ ആശു പത്രിയിൽ ചികിത്സയിലാണ്.

Share Article