G
Author
Gramika Team
Published
May 28, 2026

കൂത്തുപറമ്പിനടുത്ത് കായലോട് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു
കൂത്തുപറമ്പ്: കായലോട് പറമ്പായി പള്ളിക്ക് സമീപം വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു. കൂത്തുപറമ്പ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ച്ചു. മില്ലിന്റെ ഒരു ഭാഗം പൂർണ്ണമായും കത്തിനശിച്ചു.
ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മില്ലിൽ നിന്ന് പുക ഉയർന്നത് കണ്ടതോടെയാണ് തീ പിടിച്ച കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൂത്തുപറമ്പ് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. മില്ലിൽ കൊപ്ര ഉണക്കുന്ന ഡ്രൈയറിന്റെ ഭാഗം പൂർണമായും കത്തി നശിച്ചു. ഇവിടെയുണ്ടായിരുന്ന കൊപ്രയും കത്തി നശിച്ചിട്ടുണ്ട്.