G

Author

Gramika Team

Published

June 3, 2026

കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ ആക്രമണം; തിരിച്ചടിച്ച് യുഎസ്

കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ ആക്രമണം; തിരിച്ചടിച്ച് യുഎസ്

സമാധാന നീക്കങ്ങൾ തുലാസിലാക്കി പശ്ചിമേഷ്യ വീണ്ടും യുദ്ധകലുഷിതമാകുന്നു. അമേരിക്കയുടെ പ്രകോപനത്തിന് മറുപടിയെന്നോണം കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങൾക്കു നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഇറാന്റെ ഡ്രോണുകളെല്ലാം തടുത്തിട്ടുവെന്ന് കുവൈത്ത് സൈന്യം ഔദ്യോഗികമായി വ്യക്തമാക്കി. ബഹ്റൈനിലെ സേനാകേന്ദ്രം ആക്രമിച്ചെന്ന ഇറാന്റെ വാദം കള്ളമാണെന്ന് യുഎസ് സെൻട്രൽ കമാൻഡും അറിയിച്ചു.

Share Article