G

Author

Gramika Team

Published

June 16, 2026

കുന്നപ്പാടി വാഹനാപകടം: സ്കൂട്ടർ യാത്രികൻ മരിച്ചു

കുന്നപ്പാടി വാഹനാപകടം: സ്കൂട്ടർ യാത്രികൻ മരിച്ചു

കൂത്തുപറമ്പ്: പൂക്കോട് കുന്നപ്പാടി ബസാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലാരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. കൂത്തുപറമ്പ് പഴയ നിരത്ത് വി പി ഹൗസിൽ ജൻഫിഷാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10:30ഓടെയായിരുന്നു അപകടം. പൂക്കോട് ഭാഗത്ത് നിന്ന് പാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പാനൂര്‍ ഭാഗത്ത് നിന്നും പൂക്കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതമായി പരിക്കേ റ്റ ജന്‍ഫിഷാനേയും കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് ഹിഷാമിനേയും ഉടന്‍ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ജന്‍ഫിഷാന്‍റ മരണം സംഭവിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Share Article