G

Author

Gramika Team

Published

June 2, 2026

കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ, വാരിയെല്ല് പൊട്ടി, നെഞ്ചിലും തലക്കും ക്ഷതം

കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ, വാരിയെല്ല് പൊട്ടി, നെഞ്ചിലും തലക്കും ക്ഷതം

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരന്‍റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ക്ഷതവും രക്തസ്രാവവുമാണ് മരണക്കാരണം. അതേസമയം കുട്ടിയുടെ കൈ ഒടിഞ്ഞതിൽ അവ്യക്തതയുണ്ട്. കുട്ടിയുടെ കൈ ഒടിഞ്ഞത് പടിയിൽ നിന്നും വീണത് എന്നാണ് അമ്മയും രണ്ടാനച്ഛനും നൽകിയ മൊഴി. എന്നാൽ അതിൽ ദൂരഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ രണ്ടാനച്ഛൻ അഷ്കറിനെതിരെ കൊലപാതകം, കുട്ടികൾക്ക് എതിരെയുളള അതിക്രമം, എസ് സി എസ്ടി വകുപ്പുകളും ചേർക്കാൻ ഒരുങ്ങുകയാണ് പൊലീസ്. കുട്ടിയുടെ അമ്മ അഖിലക്ക് എതിരെ പ്രേരണ കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. അഖിലയുമായി ഒരുമിച്ച് താമസിക്കാൻ കുട്ടി ഒരു തടസമായിരുന്നുവെന്നാണ് അർഷാദ് പൊലീസിന് മൊഴി നൽകിയത്. കുട്ടിയെ ഉപദ്രവിക്കുന്നത് അഖിലയ്ക്ക് അറിയാമായിരുന്നാണ് പൊലീസും പറയുന്നത്. ഒന്നരവയസ്സുകാരന്‍റെ കൊലപാതകത്തിൽ പ്രതി അഷ്കറിന്റെ മുൻകാല പശ്ചാതലത്തലവും അന്വേഷിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് പ്രതി അഷ്കർ പിഞ്ചുകുഞ്ഞിനോട് ചെയ്തതെന്നും അഷ്കർ കൊടുംക്രിമിനലെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ഗുരുതര പരാതികൾ പുറത്തുവന്നിരുന്നു.

Share Article