G
Author
Gramika Team
Published
April 22, 2026

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം നിയമപരം; രേഖകൾ വ്യാജമല്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
തിരുവനന്തപുരം: കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണായക വെളിപ്പെടുത്തലുമായി ഡിജിപി റവാഡ ചന്ദ്രശേഖർ ഐപിഎസ് . വിവാഹം നടന്ന സമയത്ത് പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായിരുന്നുവെന്നും നടപടികളെല്ലാം പൂർണ്ണമായും നിയമപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹത്തിനായി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങൾ പരിശോധനകൾക്ക് ശേഷം അദ്ദേഹം തള്ളിക്കളഞ്ഞു. സമർപ്പിക്കപ്പെട്ട രേഖകളെല്ലാം ആധികാരികമാണെന്ന് തെളിഞ്ഞതായും ഡിജിപി കൂട്ടിച്ചേർത്തു.