G

Author

Gramika Team

Published

June 27, 2026

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിങ്, ഫാർമസി (കീം) പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 64,759പേരാണ് എഞ്ചിനീയറിങ് പ്രവേശന യോഗ്യത നേടത്. 96750 പേരായിരുന്നു പരീക്ഷ എഴുതിയത്. ഫാർമസി പ്രവേശശ പരീക്ഷയിൽ 31,141 പേർ പരീക്ഷ എഴുതിയതിൽ 26,943 പേർ റാങ്കി ലിസ്റ്റിൽ ഉൽപ്പെട്ടതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അറിയിച്ചു. അങ്കമാലി അയ്യംപുഴ സ്വദേശി റോഷൻ രാജുവിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കണ്ണൂർ സ്വദേശി ധ്യാൻ തേജിനാണ്. തൃശൂർ സ്വദേശി വിസ്‌മയ കെ ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം ചോറ്റാനിക്കര സ്വദേശി എച്ച് രോഹിത് കൃഷ്ണക്കാണ് നാലാം റാങ്ക്.

Share Article