G

Author

Gramika Team

Published

March 9, 2026

കിരീടം ചൂടി ഇന്ത്യ

കിരീടം ചൂടി ഇന്ത്യ

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള 2026 ലെ T20 ലോകകപ്പിന്റെ ഫൈനൽ മത്സരം അവസാനിക്കുമ്പോൾ കപ്പുയർത്തി ഇന്ത്യൻ ടീം. ഇതോടെ മൂന്നാം തവണയും ടി20 ലോകകപ്പ് നേടിയിരിക്കുകയാണ് ഇന്ത്യൻ ടീം. ആദ്യമായി ടൂർണമെന്റ് നേടുക എന്ന ന്യൂസിലൻഡിന്റെ സ്വപ്നം ആണ് പൂവണിയാതെ പോയത്. ന്യൂസിലൻഡിനെ 96 റൺസിന് പരാജയപ്പെടുത്തി ആണ് ഇന്ത്യ വീണ്ടും ലോക ചാമ്പ്യന്മാരായത്. ന്യൂസിലൻഡിന് 19 ഓവറിൽ 159 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. ബാറ്റിംഗിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവച്ചതുപോലെ തന്നെ ബോളിങ്ങിലും ഒട്ടും പിന്നിലേക്ക് പോയില്ല. നാല് ഓവറിലായി നാല് വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറ വീണ്ടും ഹീറോ ആണെന്ന് തെളിയിച്ചു. മൂന്ന് ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്സർ കൂടി മികച്ച പ്രകടനം കാഴ്ച വച്ചപ്പോൾ ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം വരുൺ ചക്രവർത്തിയും അഭിഷേക് ശർമ്മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണ്. സഞ്ജു സാംസൺ ഉൾപ്പെടെ മൂന്ന് മലയാളികളാണ് ഇന്ത്യയുടെ കിരീടത്തിൽ പങ്കാളിയായത്. ഫൈനലിലെ നിർണ്ണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിംഗിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു.

Share Article