G

Author

Gramika Team

Published

April 6, 2026

കാനാമ്പുഴ അതിജീവനപദ്ധതിയിൽ അഴിമതി നടത്തിയെന്ന് പരാതി.

കാനാമ്പുഴ അതിജീവനപദ്ധതിയിൽ അഴിമതി നടത്തിയെന്ന് പരാതി.

കണ്ണൂർ: കോർപറേഷൻ ചേലോറ - എളയാവൂർ പ്രദേശങ്ങളിൽ നടപ്പിലാക്കിയ കാനാമ്പുഴ അതിജീവന പദ്ധതിയിൽ ഗുരുതരമായ അഴിമതിയും നിയമ ലംഘനങ്ങളും നടന്നതായും ഇതു സംബന്ധിച്ച് വിജിലൻസ് ആന്റ് ആന്റി കറക്ഷൻ ബ്യൂറോവിൽ പരാതി നൽകിയതായി ജില്ലാകോൺഗ്രസ്സ് ജനറൽ സിക്രട്ടറി ടി മാധവനും ആർ എം പി നേതാവ് പി പി മോഹനനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അംഗീകൃത ഡി പി ആർ ഇല്ലാതെയാണ് പ്രവർത്തനം നടത്തിയതെന്ന് വിവരാവകാശ വിവരം സൂചിപ്പിക്കുന്നതായി ഇവർ പറഞ്ഞു. സ്ഥലം എം എൽ എ യും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രന്റെ ആസ്തിവികസനഫണ്ടുകളും സംസ്ഥാനബജറ്റ് ഫണ്ടും ഉൾപ്പെടുത്തിയാണ് പ്രവൃത്തിയെങ്കിലും പണികളെല്ലാം നടത്തിയത് സി പി എമ്മാണെന്നിവർ ആരോപിച്ചു.

Share Article