G

Author

Gramika Team

Published

May 25, 2026

കാത്തിരിപ്പിന് വിരാമം  ‘ജനനായകൻ’ ജൂൺ 19-ന് തിയേറ്ററുകളിലേക്ക്

കാത്തിരിപ്പിന് വിരാമം ‘ജനനായകൻ’ ജൂൺ 19-ന് തിയേറ്ററുകളിലേക്ക്

തമിഴ് നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ അവസാനചിത്രമെന്ന വിശേഷണമുള്ള 'ജനനായകൻ' റിലീസിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ചിത്രം ജൂണിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ഈ മാസം ആദ്യം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്‍യുടെ ഈ ചിത്രം കഴിഞ്ഞ അഞ്ചു മാസമായി വിവിധ കാരണങ്ങളാൽ റിലീസ് നീണ്ടുപോവുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ചില ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്നതാണ് ഏറ്റവും പുതിയ വിവരം. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിൽനിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും ബുക്കിങ് ആപ്പുകളിൽ ചിത്രം ജൂണിൽ റിലീസ് ചെയ്യുമെന്നാണ് കാണിച്ചിരിക്കുന്നത്. ഡിസ്ട്രിക്റ്റ് ആപ്പിൽ 'ജനനായകൻ' സിനിമയുടെ റിലീസ് ജൂൺ 19 നാണെന്നാണ് കാണിച്ചിട്ടുണ്ട്.

Share Article