G

Author

Gramika Team

Published

June 8, 2026

കാട്ടുപോത്ത് ആക്രമണത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന് പരിക്ക്

കാട്ടുപോത്ത് ആക്രമണത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന് പരിക്ക്

ചെറുവാഞ്ചേരി: കണ്ണാടിച്ചാലിൽ കാട്ടുപോത്ത് ആക്രമണത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന് പരിക്ക്. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെയാണ് കണ്ണവം ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. ഷൈജുവിന് പരിക്കേറ്റത്.തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ചെറുവാഞ്ചേരി കണ്ണാടിച്ചാലിൽ ജോലി ചെയ്യുകയായിരുന്ന സ്ത്രീകൾ കാട്ടുപോത്തിന്റെ സാന്നിധ്യം അറിയിച്ചതിനെ തുടർന്നാണ് പരിശോധനയ്ക്കായി ഷൈജുവും സംഘവും സ്ഥലത്തെത്തിയത്. തുടർന്ന് അക്രമാസക്തനായ കാട്ടുപോത്ത് ഇദ്ദേഹത്തെ കുത്തിയെറിയുകയായിരുന്നു എന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത് പറഞ്ഞു. വയറിനും തലയ്ക്കും പരിക്കേറ്റ ഷൈജുവിനെ കുത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഷൈജുവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share Article