G
Author
Gramika Team
Published
June 23, 2026

കാട്ടുപന്നിക്കളെ ഷൂട്ടർമാർ വെടി വെച്ചു കൊന്നു.
തലശ്ശേരി: പെരിങ്കളം, കണ്ടിക്കൽ, പുല്ലമ്പിൽ മേഖലകളിൽ കഴിഞ്ഞ കുറെ മാസങ്ങളായി വയലുകളിലും പറമ്പുകളിലുമുളള മണ്ണ് കുത്തിയിളക്കി കൃഷി നശിപ്പിച്ച് വിഹരിച്ചിരുന്ന കാട്ടുപന്നിക്കളെ ഷൂട്ടർമാർ വെടി വെച്ചു കൊന്നു. ഡിവിഷണൽ ഫോറസ്റ്റ് എം. പാനൽ ഷൂട്ടർ കതിരൂരിലെ സി.കെ. വിനോദിന്റെ നേതൃത്വത്തിലെത്തിയ പത്തോളം ഷൂട്ടർമാരാണ് പുല്ലമ്പിൽ തറവാട്ടിനടുത്ത് വച്ച് വെടിയുതിർത്ത് വക വരുത്തിയത്. നാടിനാകെ ഭീഷണികളായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു തലശേരി നഗരസഭചെയർമാൻ കാരായി ചന്ദ്രശേഖരൻ ഷൂട്ടർമാർക്ക് പന്നികളെ വെടി വെക്കാനുള്ള ഉത്തരവ് നൽകിയത്.