G
Author
Gramika Team
Published
June 5, 2026

കാട്ടാന ശല്യം രൂക്ഷമായ കണ്ണവം മേഖലയിൽ എംഎൽ എമാർ സന്ദർശനം നടത്തി
കണ്ണവം: വെള്ളിയാഴ്ച രാവിലെയാണ് എംഎൽഎമാരായ വി കെ സനോജും പി കെ പ്രവീണും കാട്ടാന ശല്യം രൂക്ഷമായ കണ്ണവം മേഖലയിൽ സന്ദർശനം നടത്തിയത്. വെളുമ്പത്ത്, കാണിയൂർ തുടങ്ങിയ പ്രദേശങ്ങളാണ് എംഎൽഎമാർ സന്ദർശിച്ചത്. കാട്ടാനകൾ കൃഷി നശിപ്പിച്ച ഇടങ്ങൾ സന്ദർശിക്കുകയും പ്രദേശവാസികളോട് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. കാട്ടാന ശല്യം കാരണം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം
വനം വകുപ്പുമന്ത്രി ഷിബു ബേബി ജോണിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് എംഎൽഎ മാർ പറഞ്ഞു .
കണ്ണവം വനമേഖലയോട് ചേർന്നുള്ള വെളുമ്പത്ത്, കാണിയൂർ,പന്ന്യോട്, അതൃകുഴി തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രണ്ട് എംഎൽഎമാരും കഴിഞ്ഞദിവസം വനവകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.