G

Author

Gramika Team

Published

May 30, 2026

കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

അതിരപ്പിള്ളി: കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വെറ്റിലപ്പാറ സ്വദേശി പുല്ലാർക്കാട്ട് മോഹനൻ(62) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.വീടിന്റെ പരിസരത്ത് ഇറങ്ങിയ കാട്ടാനയെ മോഹനനും, അനിയൻ രതീഷും കൂടി പന്തം കത്തിച്ച് ഓടിക്കുന്നതിനിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ് വീണ മോഹനനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈശേരി മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. ഈ പ്രദേശത്തുള്ള കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകളെ ഓടിക്കുവാൻ ഏതു സമയത്തും വിളിച്ചാൽ ഓടിയെത്തുന്ന ആളായിരുന്നു മോഹനൻ. ഭാര്യ ഗിരിജ, ആദർശ്, ഗ്രീഷ്മ എന്നിവർ മക്കളാണ്.

Share Article