G
Author
Gramika Team
Published
June 10, 2026

കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരുക്കേറ്റ തൊഴിലാളി മരിച്ചു
കല്‍പ്പറ്റ: വയനാട് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. 50 വയസ്സായിരുന്നു. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ രാത്രി കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയിരുന്നു. പുലര്‍ച്ചെയും ജനവാസ കേന്ദ്രത്തില്‍ തുടര്‍ന്ന കാട്ടാനയെ കാടുകയറ്റാനുള്ള ശ്രമത്തിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിനിടെ കൃഷിയിടത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാജു കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.