G

Author

Gramika Team

Published

July 9, 2026

കള്ളാടി മണ്ണിടിച്ചിൽ: 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

കള്ളാടി മണ്ണിടിച്ചിൽ: 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

വയനാട്: കള്ളാടി ദുരന്തത്തിൽ ഇന്നു രാവിലെ ആരംഭിച്ച തിരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതിൽ ഒരു മൃതദേഹം പുഴയിൽ നിന്നാണ് കണ്ടെത്തിയത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. മോശം കാലാവസ്ഥയിലും കാണാതായ 3 പേർക്കായി തിരച്ചിൽ തുടരുന്നു. 4 സോണുകളായിട്ടാണ് തിരച്ചിൽ നടത്തുന്നത്. കഡാവർ നായ്ക്കളും തിരച്ചിലിനൊപ്പമുണ്ട്. തുരങ്കപ്പാത നിർമാണ സ്ഥലത്തുനിന്ന് 200 മീറ്റർ ചുറ്റളവിലാണ് മണ്ണിടിച്ചിലുണ്ടായത്. പത്തടിയോളം ഉയരത്തിൽ മീനാക്ഷി പാലത്തിനു സമീപം മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. താഴെയുള്ള ഇരുവശങ്ങൾ, പാലത്തിന്റെ മുകൾ ഭാഗം, മണ്ണിടിച്ചിലുണ്ടായ ഭാഗം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തിരച്ചിൽ. മണ്ണിനടിയിൽ ആളുകൾ അകപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനായി സ്പോട് ലൊക്കേഷൻ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്.

Share Article