G
Author
Gramika Team
Published
May 18, 2026

‘കറുപ്പ്’ ബോക്സ് ഓഫീസിൽ തകർക്കുന്നു; മൂന്ന് ദിവസം കൊണ്ട് 120 കോടി
പ്രതിസന്ധികൾക്കൊടുവിൽ തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രം 'കറുപ്പ്' ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്നു. റിലീസ് ചെയ്ത് ആദ്യ വാരാന്ത്യത്തിൽ തന്നെ ചിത്രം ആഗോളതലത്തിൽ 100 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടി. ഇന്ത്യയിലും വിദേശത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയിൽ റിലീസ് ചെയ്ത വെള്ളിയാഴ്ച 15.50 കോടി രൂപ നേടിയ ചിത്രം,ശനിയാഴ്ച 56% വളർച്ചയോടെ 24.15 കോടി രൂപയും ഞായറാഴ്ച 28 കോടിയിലധികം രൂപയും സ്വന്തമാക്കി. ഇതോടെ ഇന്ത്യയിൽനിന്ന് മാത്രം ആദ്യ വാരാന്ത്യത്തിൽ 68 കോടി രൂപയുടെ (78.75 കോടി ഗ്രോസ്) കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽനിന്നു മികച്ച തുടക്കം ലഭിച്ച ചിത്രം അവിടെനിന്ന് 4.5 മില്യൺ ഡോളറിലധികം കളക്ട് ചെയ്തു. ഇതോടെ ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ ആഗോള കളക്ഷൻ 120 കോടി രൂപയിലെത്തി.