G

Author

Gramika Team

Published

March 14, 2026

കദന കഥയോതി കനലെരിയും നോവുമായി മാക്കവും മക്കളും നിറഞ്ഞാടി

കദന കഥയോതി കനലെരിയും നോവുമായി മാക്കവും മക്കളും നിറഞ്ഞാടി

ചാല: പുരുഷ മേധാവിത്വത്തിൻ്റെയും പൊള്ളയായ സദാചാര വിതണ്ഡവാദങ്ങൾക്കും ഇരയാക്കപ്പെട്ട് ആത്മാഹുതി ചെയ്ത മാക്കത്തിന്റെയും മക്കളുടെയും കദന കഥ പറയുന്ന തെയ്യക്കോലങ്ങൾ കാണാൻ ചാല കിഴക്കേക്കര യിൽ പുലർച്ചെ മുതൽ ആയി രക്കണക്കിന് ഭക്തജനങ്ങൾ കണ്ണിലൊണ്ണയൊഴിച്ച് ഭക്ത്യാദരങ്ങളോടെ കാത്തുനിന്നു. പുലർച്ചെ വരെ നീണ്ട തോറ്റംപാട്ടിനുശേഷം മാക്കം ഭഗവതി, മക്കളായ ചാത്തു, ചീരു എന്നീ തെയ്യങ്ങൾ നിറപന്തങ്ങളോടെ നിറഞ്ഞാടുന്നതു കണ്ടുതൊഴാൻ ജില്ലയ്ക്കകത്തുനിന്നും പുറത്തു നിന്നും വന്ന ഭക്തജനങ്ങൾ ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്ര പരിസരത്ത് കാത്തിരുന്നു.

Share Article