G

Author

Gramika Team

Published

April 2, 2026

കണ്ണൂരിൽ വിരണ്ടോടിയ ആന ഭീതി പരത്തി: ഓട്ടോറിക്ഷയും കാറും തകർത്തു

കണ്ണൂരിൽ വിരണ്ടോടിയ ആന ഭീതി പരത്തി: ഓട്ടോറിക്ഷയും കാറും തകർത്തു

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആനയെ തളച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് നാറാത്ത് ആലങ്കീൽ ഭാഗത്ത് വെച്ചാണ് ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമായി. കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ നിന്നും വിരണ്ടോടിയ ആന ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും കാറും തകർത്തിരുന്നു. തുടർന്ന് കണ്ണാടിപ്പറമ്പ് - സ്റ്റെപ്പ് റോഡ് വഴി ആലങ്കീലിലാണ് ആന നിലയുറപ്പിച്ചത്. ഇവിടെ റോഡരികിലുള്ള മരത്തിൽ ആനയെ കെട്ടിയിടാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായിരുന്നു.

Share Article