G

Author

Gramika Team

Published

June 16, 2026

കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

കണ്ണൂർ: ജില്ലയിലെ മൊകേരി പഞ്ചായത്തിൽ രണ്ട് പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്ത് പരിധിയിലെ നാലും എട്ടും വയസ്സുള്ള രണ്ടു ആൺ കുട്ടികൾക്കാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു വേണ്ടി പി കെ പ്രവീൺ എം എൽ എയുടെ സാന്നിധ്യത്തിൽ മൊകേരി പഞ്ചായത്ത് ഓഫീസിൽ പ്രത്യേക യോഗം ചേരും. ഷിഗല്ല സ്ഥിരീകരിച്ചതിനെ തുടർന്ന് മൊകേരി പഞ്ചായത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പ്രദേശത്തെ ഏതെങ്കിലും സ്കൂളുകളിൽ കുട്ടികൾ വയറിളക്കം സംബന്ധിച്ച കാരണങ്ങളാൽ ക്ലാസിൽ ഹാജരാവാത്ത സാഹചര്യങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച് വരുന്നുണ്ട്. നിലവിൽ രോഗം ബാധിച്ച കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രോഗത്തിന്റെ ഉറവിടം ആരോഗ്യ വകുപ്പ് അന്വേഷിച്ചു വരികയാണ്. ശുദ്ധമല്ലാത്ത കുടിവെള്ളം, ഭക്ഷണം, ശുചിത്വമില്ലാത്ത കൈകൾ എന്നിവയിലൂടെയാണ് ഷിഗെല്ല പകരുന്നത്. ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സി.സച്ചിൻ അറിയിച്ചു.

Share Article