G

Author

Gramika Team

Published

June 18, 2026

കണ്ണൂരിൽ ആറ് വയസുകാരിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

കണ്ണൂരിൽ ആറ് വയസുകാരിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇരിട്ടി സ്വദേശിനിയായ ആറ് വയസുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കണ്ണൂരിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ഷിഗെല്ല ബാക്ടീരിയ ഉണ്ടാക്കുന്ന, കുടലിലെ ഗുരുതരമായ അണുബാധയാണ് ഷിഗെല്ലോസിസ്. അതിശക്തമായ വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും അപകടസാധ്യത കൂടുതലാണ്.

Share Article