G
Author
Gramika Team
Published
March 17, 2026

കണ്ണവത്ത് സ്ഫോടക വസ്തു പൊട്ടിതെറിച്ച് കറവ പശുവിന് പരിക്ക്.
കണ്ണവം: സ്ഫോടക വസ്തു പൊട്ടിതെറിച്ച് കറവ പശുവിന് പരിക്ക്. കാരായി രാധയുടെ പശുവിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പശുവിനെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ മേയാൻ കെട്ടിയതായിരുന്നു. മേയുന്നതിനിടെ പശു ചവിട്ടിയപ്പോൾ സ്ഫോടക വസ്തു പൊട്ടിതെറിച്ചതായിരിക്കാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. വലത് കൈക്ക് ഗുരുതരമായി പരിക്കേറ്റ് എഴുന്നേൽക്കാനാവാത്ത അവസ്ഥയിലാണ് പശു. കണ്ണവം പോലീസ് ഇൻസ്പെക്ടർ സുമിത്ത്കുമാർ ,എസ് ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും ഫോറൻസിക്ക് സംഘവും സ്ഥലതെത്തി പരിശോധന നടത്തി. പൊട്ടിയ സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. പന്നി പടക്കമാണ് പൊട്ടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.