G

Author

Gramika Team

Published

May 20, 2026

കണ്ണവത്തിന്റെ കണ്ണീരോർമ്മയായി ഇസ്മായിലും സജീഷും

കണ്ണവത്തിന്റെ കണ്ണീരോർമ്മയായി ഇസ്മായിലും സജീഷും

കണ്ണവം: കണ്ണവത്തിന്റെ കണ്ണീരോർമ്മയായി ഇസ്മായിലും, പുതുക്കുടി സജീഷും. ചൊവ്വാഴ്ച വൈകുന്നേരം കണ്ണവത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ച ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കണ്ണവം ടൗണിൽ പൊതുദർശനത്തിന് വച്ചു. സമൂഹത്തിന്റെ വിവിധ മേഖലയുള്ള നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചക്ക് 1:30 ഓടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണവത്തെത്തിച്ചത്. തുടർന്ന് കണ്ണവം ടൗണിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന്ന് വെച്ചു. സുഹൃത്തുകൾ, നാട്ടുകാർ, ജനപ്രതിനിധികൾ, സാമൂഹ്യ- രാഷ്ട്രീയ- സംസ്കാരിക- രംഗത്തുള്ളവർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്. പൊതുദർശനത്തിനു ശേഷം ഇസ്മയിലിന്റെ മൃതദേഹം കണ്ണവം വെളുമ്പത്ത് മഖാം കബർ സ്ഥാനിൽ കബറടക്കി, പുതുക്കുടി സജീഷിന്റെ മൃതദേഹം വലിയവെളിച്ചം ശാന്തിവനം വാദക ശ്മശാനത്തിൽ സംസ്കരിച്ചു.

Share Article