G
Author
Gramika Team
Published
March 20, 2026

കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ
മട്ടന്നൂർ: ചാവശ്ശേരിയിൽ ഒരു കിലോയിലധികം കഞ്ചാവുമായി ബീഹാർ സ്വദേശി മനോജ് മുർമു അറസ്റ്റിൽ.
ഇയാൾ കഞ്ചാവ് വില്പന നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു.
മട്ടന്നൂർ എക്സൈസ് റേഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്