G

Author

Gramika Team

Published

May 28, 2026

ഓൾറൗണ്ട് മികവിൽ രാജസ്ഥാന് ജയം, ഹൈദരാബാദ് പുറത്ത്

ഓൾറൗണ്ട് മികവിൽ രാജസ്ഥാന് ജയം, ഹൈദരാബാദ് പുറത്ത്

മുല്ലൻപുർ: ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്. 47 റൺസിനായിരുന്നു രാജസ്ഥാന്റെ ജയം. 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 19.2 ഓവറിൽ 196 റൺസിന് ഓൾഔട്ടായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുത്താണ് രാജസ്ഥാന്റെ വിജയം. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. 244 റൺസ് ലക്ഷ്യമിട്ട് ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിന് രണ്ടാം പന്തിൽ തന്നെ ഓപ്പൺ അഭിഷേക് ശർമയെ നഷ്ടമായി. എന്നാൽ ഇഷാൻ കിഷനും ട്രാവിസ് ഹെഡും ചേർന്ന് വെറും 15 പന്തിൽ 51 റൺസ് ചേർത്തതോടെ അവർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മൂന്നാം ഓവറിൽ ഇഷാനെ മടക്കി ആർച്ചർ ഹൈദരാബാദിനെ പ്രതിരോധത്തിലാക്കി.

Share Article