G

Author

Gramika Team

Published

June 16, 2026

ഓപ്പറേഷൻ തണ്ടർ: മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിൽ

ഓപ്പറേഷൻ തണ്ടർ: മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിൽ

കൂത്തുപറമ്പ്: കാറിൽ വില്പനയ്ക്കായി കടത്തുകയായിരുന്ന മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. പാനൂർ ചൊക്ലി സ്വദേശി എം.വസീമിനെയാണ് കൂത്തുപറമ്പ് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ കെ. ശശിയുടെ നേതൃത്വത്തിൽ പാനൂരിൽ നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്. ഇയാളി ൽ നിന്നും 6.55 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടി. തിങ്കളാഴ്ച രാത്രിയായിരുന്നു പരിശോധന.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വസീം കുറച്ചു ദിവസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.വാഹനം ഉപേക്ഷി ച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സഹസികമാ യാണ് എക്സൈസ് പിടികൂടിയത്.കൂടെ ഉണ്ടായിരുന്ന എം രാധുൽ എന്നയാൾ ഓടി രക്ഷപ്പെട്ടു. ബാംഗ്ലൂരിൽ നിന്നും മൊത്തമായി എത്തിക്കുന്ന മയക്കുമരുന്ന് ചെറുപൊതികളിലാക്കി തലശ്ശേരി, പാനൂർ, ചൊക്ലി തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി.പാനൂർ മേഖലയിലെ മയക്കുമരുന്ന് വില്പന സംഘത്തി ലെ പ്രധാന കണ്ണിയാണ് പിടിയിലായ വസീമെന്നും എക്സൈസ് പറഞ്ഞു. മെത്താംഫിറ്റാമിൻ കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി സി ഷാജി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മാരായ ഷാജി അളോക്കൻ,പി.റോഷിത്ത്, പ്രജീഷ് കോട്ടായി,ഉത്തരമേഖല കമ്മീഷണർ സ്‌ക്വാഡ് അംഗം പി ജലീഷ് ,സിവിൽ എക്സൈസ് ഓഫീസർമാരായ എം സുബിൻ,സി കെ സജേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ വി ഷൈനി, പി ഷൈനി എന്നിവരാണ് എക് സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.ഓപ്പറേഷൻ തണ്ടർ: മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിൽ കൂത്തുപറമ്പ്: കാറിൽ വില്പനയ്ക്കായി കടത്തുകയായിരുന്ന മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. പാനൂർ ചൊക്ലി സ്വദേശി എം.വസീമിനെയാണ് കൂത്തുപറമ്പ് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ കെ. ശശിയുടെ നേതൃത്വത്തിൽ പാനൂരിൽ നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്. ഇയാളി ൽ നിന്നും 6.55 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടി. തിങ്കളാഴ്ച രാത്രിയായിരുന്നു പരിശോധന.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വസീം കുറച്ചു ദിവസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.വാഹനം ഉപേക്ഷി ച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സഹസികമാ യാണ് എക്സൈസ് പിടികൂടിയത്.കൂടെ ഉണ്ടായിരുന്ന എം രാധുൽ എന്നയാൾ ഓടി രക്ഷപ്പെട്ടു. ബാംഗ്ലൂരിൽ നിന്നും മൊത്തമായി എത്തിക്കുന്ന മയക്കുമരുന്ന് ചെറുപൊതികളിലാക്കി തലശ്ശേരി, പാനൂർ, ചൊക്ലി തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി.പാനൂർ മേഖലയിലെ മയക്കുമരുന്ന് വില്പന സംഘത്തി ലെ പ്രധാന കണ്ണിയാണ് പിടിയിലായ വസീമെന്നും എക്സൈസ് പറഞ്ഞു. മെത്താംഫിറ്റാമിൻ കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി സി ഷാജി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മാരായ ഷാജി അളോക്കൻ,പി.റോഷിത്ത്, പ്രജീഷ് കോട്ടായി,ഉത്തരമേഖല കമ്മീഷണർ സ്‌ക്വാഡ് അംഗം പി ജലീഷ് ,സിവിൽ എക്സൈസ് ഓഫീസർമാരായ എം സുബിൻ,സി കെ സജേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ വി ഷൈനി, പി ഷൈനി എന്നിവരാണ് എക് സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Share Article