G
Author
Gramika Team
Published
June 30, 2026

ഓപ്പറേഷൻ തണ്ടർ: മാലൂർ മേഖലയിൽ 400 ലിറ്റർ വാഷ് കണ്ടെടുത്തു.
കൂത്തുപറമ്പ്: മാലൂർ മേഖലയിൽ കൂത്തുപറമ്പ് എക് സൈസിൻ്റെ പരിശോ ധന.400 ലിറ്റർ വാഷ് കണ്ടെടുത്തു.
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അനീഷകുമാർ പൂവന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മാലൂർ കൂവക്കര, കയത്തിങ്കൽ ഭാഗത്തു നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് കണ്ടെടുത്തത്. അബ്ക്കാരി കേസ്സെടുക്കുകയും ചെയ്തു. കണ്ണൂർ ഐ ബിയിലെ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ യു . ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നീർച്ചാലിൽ 200 ലിറ്റർ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് ബാരലിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു വാഷ്. പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കണ്ണൂർ ഐബിയിലെ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ യു ഷാജി.ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സി പി ഷാജി,സിവിൽ എക്സൈസ് ഓഫിസർ പ്രസൂൺ സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ സി ധനീഷ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.