G

Author

Gramika Team

Published

July 3, 2026

ഓപ്പറേഷൻ തണ്ടറിൽ ചാരായവുമായി ഒരാൾ പിടിയിൽ

ഓപ്പറേഷൻ തണ്ടറിൽ ചാരായവുമായി ഒരാൾ പിടിയിൽ

മട്ടന്നൂർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചാരായവുമായി ഒരാൾ പിടിയിൽ. ചാവശ്ശേരിപ്പറമ്പ് സ്വദേശി എ.സി.നാരായണനെയാണ് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘം ചാവശ്ശേരിപ്പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചാരായവുമായി ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 5 ലിറ്റർ നാടൻ വാറ്റ് ചാരായം എക്സൈസ് സംഘം പിടികൂടി. ഇയാൾ മുൻപും അബ്കാരി കേസുകളിൽ പ്രതിയാണ്. ചാവശ്ശേരിപ്പറമ്പ് മേഖലകളിൽ ചാരായ വിൽപ്പന നടത്തുന്ന പ്രധാനിയാണ് ഇയാളെന്നു എക്സൈസ് സംഘം പറഞ്ഞു.അസി എക്സൈസ് ഇൻസ്പെക്ടർമാരായ ബഷീർ പിലാട്ട്, കെ.കെ.ഷാജി, പ്രിവൻ്റീവ് ഓഫീസർ വി.എൻ.സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.രമീഷ്, ടി അഭിജിത്ത്,സി.വി. റിജുൻ, ബെൻഹർ കോട്ടത്തുവളപ്പിൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി.ജുനീഷ് എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Share Article