G

Author

Gramika Team

Published

March 25, 2026

ഐപിഎൽ പൂരം തുടങ്ങാൻ ദിവസങ്ങൾ മാത്രം

ഐപിഎൽ പൂരം തുടങ്ങാൻ ദിവസങ്ങൾ മാത്രം

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിന് മാർച്ച് 28ന് ആവേശകരമായ തുടക്കമാവുകയാണ്.എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. എന്നാൽ ടൂർണമെന്‍റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രമുഖ താരങ്ങളുടെ പരിക്കും ലഭ്യമല്ലാത്ത അവസ്ഥയും വിവിധ ഫ്രാഞ്ചൈസികളെ കടുത്ത ആശങ്കയിലാഴ്ത്തി. ടി20 ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഐപിഎൽ എത്തുന്നത് താരങ്ങളുടെ ശാരീരികക്ഷമതയെ ബാധിച്ചിട്ടുണ്ട്. ലോകകപ്പിനിടെയും അതിന് മുമ്പും പരിക്കേറ്റ പല താരങ്ങളും ഇപ്പോഴും വിശ്രമത്തിലാണ്.

Share Article