G

Author

Gramika Team

Published

April 3, 2026

ഐപിഎല്ലിൽ ഹൈദരബാദിന് 65 റൺസിന്റെ ജയം

ഐപിഎല്ലിൽ ഹൈദരബാദിന് 65 റൺസിന്റെ ജയം

കൊൽക്കത്ത : ഐപിഎല്ലിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്തക്കെതിരെ 65 റൺസിന്റെ വമ്പൻ ജയവുമായി സൺറൈസേഴ്‌സ് ഹൈദരബാദ്.തങ്ങൾ ഉയർത്തിയ 226 ടോട്ടൽ ചേസ് ചെയ്ത കൊൽക്കത്തയെ ഹൈദരബാദ് 16 ഓവറിൽ 161 റൺസിൽ എറിഞ്ഞിട്ടു. ജയദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ കെകെആർ ഹൈദരബാദിനെ ആദ്യം ബാറ്റിങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാതെ പോയ ട്രാവിസ് ഹെഡും 46 (21) അഭിഷേക് ശർമയും 48 (21) ഹൈദരബാദിന് മികച്ച തുടക്കം നൽകി.

Share Article