G

Author

Gramika Team

Published

May 8, 2026

ഐപിഎല്ലിന് പിന്നാലെ ടീം ഇന്ത്യയിൽ വൻ മാറ്റങ്ങൾ; ശ്രേയസ് അയ്യർ നായകസ്ഥാനത്തേക്ക്

ഐപിഎല്ലിന് പിന്നാലെ ടീം ഇന്ത്യയിൽ വൻ മാറ്റങ്ങൾ; ശ്രേയസ് അയ്യർ നായകസ്ഥാനത്തേക്ക്

ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ടി20 ടീമിൽ വൻമാറ്റങ്ങൾക്ക് സാധ്യത. ഫോം ഔട്ടിലായ സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ നായകനും മലയാളിത്താരം സഞ്ജു സാംസൺ വൈസ് ക്യാപ്റ്റനുമായേക്കും. ഇന്ത്യയെ ടി20 ലോകകപ്പിൽ കിരീടത്തിലേക്കെത്തിച്ച നായകനാണ് സൂര്യകുമാർ. എന്നാൽ താരത്തിൻ്റെ സമീപകാലത്തെ ഫോം മോശമാണ്. ബാറ്റുകൊണ്ട് നിരാശപ്പെടുത്തുകയാണ് സൂര്യകുമാർ. ശ്രേയസ് അയ്യരാകട്ടെ ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങുന്ന താരമാണ്. ഇത് താരത്തെ നായകസ്ഥാനത്തേക്ക് എത്തിച്ചേക്കും.

Share Article