G

Author

Gramika Team

Published

March 12, 2026

എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ  ഹോട്ടലുകൾക്ക് പുറമേ ട്രെയിനുകളിലും ഭക്ഷണ വിതരണം നിലച്ചേക്കും.

എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടലുകൾക്ക് പുറമേ ട്രെയിനുകളിലും ഭക്ഷണ വിതരണം നിലച്ചേക്കും.

ഡൽഹി: എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി സാഹചര്യങ്ങൾ കേന്ദ്രം. സൂക്ഷ്മമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര സെക്രട്ടറി. ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണം തടയണമെന്നും ആവശ്യം. കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകൾക്ക് പുറമേ ട്രെയിനുകളിലും ഭക്ഷണ വിതരണം നിലച്ചേക്കും. പാകം ചെയ്ത ഭക്ഷണം നൽകുന്നത് താൽക്കാലികമായി നിർത്തിയേക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ​ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം റീഫണ്ട് നൽകുന്നത് ആലോചനയിലെന്ന് റെയിൽവേ മന്ത്രാലയം.

Share Article