G

Author

Gramika Team

Published

May 21, 2026

എബോള; വാക്സിൻ കണ്ടെത്താൻ 9 മാസമെടുക്കുമെന്ന് WHO

എബോള; വാക്സിൻ കണ്ടെത്താൻ 9 മാസമെടുക്കുമെന്ന് WHO

ഡി.ആർ.കോംഗോയിലെ എബോള വൈറസിന്റെ പുതിയ വകഭേദം ദ്രുതഗതിയിൽ വ്യാപിക്കുന്നതിൽ ലോകാരാഗ്യസംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എബോളയുടെ അത്യപൂർവ വകഭേദമായ ബൂൻഡിബുഗോ ആണ് കോംഗോയിൽ പടരുന്നത്. വാക്സിൻ ഇല്ലാത്തതും പ്രത്യേക ചികിത്സയുടെ അഭാവവുമാണ് ഈ വകഭേദത്തെ കൂടുതൽ അപകടകാരിയാക്കുന്നത്. ഇപ്പോഴിതാ ബൂൻഡിബുഗോ വകഭേദത്തിനെതിരെ വാക്സിൻ തയ്യാറാക്കാൻ ഒമ്പത് മാസമെങ്കിലും എടുത്തേക്കുമെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യസംഘടന. നിലവിൽ രണ്ട് വാക്സിനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ,  ഇതുവരെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിട്ടില്ലെന്നും ലോകാരോഗ്യസംഘടനയുടെ ഉപദേഷ്ടാവ് ഡോ. വാസി മൂർത്തി ബുധനാഴ്ച പറഞ്ഞു.

Share Article