G

Author

Gramika Team

Published

March 11, 2026

എടയാറിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

എടയാറിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

കോളയാട്: എടയാറിൽ ബഡ്സ് സ്കൂളിൻ്റെ ബസ് അപകടത്തിൽ പെട്ടു.നാല് വിദ്യാർഥികൾക്കും ആയക്കും പരിക്ക്.കോളയാട് പഞ്ചായത്ത് ബഡ്സ് സ്പെപെഷ്യൽ സ്കൂളിൻ്റെ ബസാണ് അപകടത്തിൽ പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം. ആര്യ പറമ്പിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിൻ്റ ബസാണ് അപകടത്തിൽ പെട്ടത്. നിയന്തണം വിട്ട ബസ് സമീപത്തെ വീട്ടുമുറ്റത്തേക്ക്‌ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തൊക്കിലങ്ങാടിയിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Share Article