G
Author
Gramika Team
Published
June 19, 2026

ഉളിയിൽ ടൗണിൽ വാഹനാപകടം
മട്ടന്നൂർ: ഉളിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലും നിർത്തിയിട്ട സ്‌കൂട്ടിയിലും ഇടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഉളിയിൽ ടൗണിൽ ജുമാ മസ്ജിദിന് സമീപം രാവിലെ 6.40 ഓടെയാണ് സംഭവം. ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടു വൈദ്യുതി തൂണിലും സമീപം നിർത്തിയിട്ട സ്‌കൂട്ടിയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കുട്ടി പൂർണമായി തകരുകയും പോസ്റ്റ് പൊട്ടി വീഴുകയും ചെയ്തു. അപകടത്തിൽ കാർ യാത്രികരായ കൂത്ത്പറമ്പ് സ്വദേശികളായ 2 പേർക്ക് പരിക്കേറ്റു.